സംസ്ഥാനത്ത് മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ ഇന്ന് തുടങ്ങും. ഇന്നും നാളെയും എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയും 27, 28 തീയ്യതികളില്‍ മെഡിക്കല്‍പ്രവേശന പരീക്ഷയും നടക്കും. രാവിലെ ഒന്‍പതരയോടെ കുട്ടികള്‍ പരീക്ഷാ ഹാളില്‍ കയറണം. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുംബൈ,ദില്ലി,ദുബായ് എന്നിവിടങ്ങളിലുള്‍പ്പെടെ 351 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഒരു 1,23,914 കുട്ടികളാണ് എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ എഴുതുന്നത്. 1,26,186 പേര്‍മെഡിക്കല്‍ പ്രവേശന പരീക്ഷയും എഴുതുന്നു.