സ്ത്രീകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുണ്ടായ അക്രമങ്ങള്‍ അപലപനീയമാണ്. ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.  


തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധ സമരത്തിനുണ്ടായ അക്രമസംഭവങ്ങള്‍ക്കെതിരെ കടുത്ത നിലപാടിലേക്ക് സര്‍ക്കാര്‍. ശബരിമലയില്‍ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ക്രമസമാധാനം സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികളുണ്ടാവും. സ്ത്രീകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുണ്ടായ അക്രമങ്ങള്‍ അപലപനീയമാണ്. ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.