താന്‍ രാജി വച്ച ഒഴിവിലേക്ക് എംഎം മണിയെ മന്ത്രിയാക്കിയതില്‍ മുന്‍മന്ത്രി ഇപി ജയരാജന് പ്രതിഷേധമുണ്ടെന്ന വാര്‍ത്തകള്‍ക്കെതിരെ നേരത്തെ ഇപി ജയരാജന്‍ രംഗത്തു വന്നിരുന്നു. പുതിയ മന്ത്രിയെന്ന വിഷയത്തില്‍ താന്‍ കൂടി അംഗമായ സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച നിര്‍ദ്ദേശമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് ചില മാധ്യമങ്ങള്‍ ദുഷ്പ്രചാരണം അഴിച്ച് വിടുന്നതെന്ന് ജയരാജന്‍ തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.