പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25, 26 തീയതികളിൽ ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്, സന്ദർശനത്തിൽ മോദി ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യും
- Home
- News
- Kerala News
- Malayalam News Live: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ എത്തും! ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആദ്യം തന്നെ പ്രഖ്യാപിച്ചു; 'ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തും'
Malayalam News Live: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ എത്തും! ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആദ്യം തന്നെ പ്രഖ്യാപിച്ചു; 'ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തും'

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി. ഇടനിലക്കാരൻ കൽപേഷും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും ഇന്ന് കൊച്ചി ഓഫീസിൽ ഹാജരായേക്കും. നടൻ ജയറാമിനും അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
Malayalam News Live :ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ എത്തും! ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആദ്യം തന്നെ പ്രഖ്യാപിച്ചു; 'ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തും'
Malayalam News Live :'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം
മുഖ്യമന്ത്രി പിണറായിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പന്തളത്ത് പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കരിങ്കൊടി പ്രതിഷേധം തടയാനുള്ള പരിശോധനക്കിടെ ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ പൊലീസ് ശ്രമിച്ചെന്നാരോപിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു
Malayalam News Live :നീതി? 2017 ഫെബ്രുവരി 17 - 2026 ഫെബ്രുവരി 17, നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം; #അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി വുമൺ കളക്ടീവ്
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് ഒമ്പത് വർഷമാകുമ്പോൾ അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കുന്നു. ഒമ്പത് വർഷങ്ങൾക്കിപ്പുറവും നീതി പൂർണ്ണമായി ലഭിച്ചോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട്, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പരിപാടി സംഘടിപ്പിക്കും
Malayalam News Live :ആഹാ അന്തസ്! സ്വരാജ് ട്രോഫി തിളക്കത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ, ഏറ്റവും മികച്ച കോർപ്പറേഷൻ; മികച്ച ജില്ലാ പഞ്ചായത്ത് കൊല്ലം, നഗരസഭ ഗുരുവായൂർ
2024-25 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ മികച്ച കോർപ്പറേഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കൊല്ലം മികച്ച ജില്ലാ പഞ്ചായത്തായും ഗുരുവായൂർ മികച്ച നഗരസഭയായും തിളങ്ങി
Malayalam News Live :ശബരിമല യുവതി പ്രവേശന കേസ്, നിർണായക റോളിൽ മലയാളി, അമിക്കസ് ക്യൂറി! അഭിഭാഷകൻ കെ പരമേശ്വറിനെ അറിയാം
ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വറിനെ നിയമിച്ചു. എറണാകുളം സ്വദേശിയായ പരമേശ്വറിൻ്റെ നിയമ രംഗത്തെ കരിയർ, വിദ്യാഭ്യാസം, അദ്ദേഹം ഭാഗമായ മറ്റ് പ്രധാന കേസുകൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം
Malayalam News Live :ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും'
മസ്തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ചെയ്ത 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. കോഴിക്കോട് പുതുതായി സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു
Malayalam News Live :സിബിഎസ്ഇ ബോർഡ് പരീക്ഷ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണം, കടുത്ത നടപടിയെന്ന് ബോർഡ്
വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാനുള്ള ശ്രമമാണെന്നും ഇത്തരം പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്നും ബോർഡ് വ്യക്തമാക്കി.
Malayalam News Live :'പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടാണോ നിങ്ങൾക്ക്, അതാണോ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുന്നത്'? പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി
കെഎസ്ടിഎ സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ചെണ്ടമേളം ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകർക്കെതിരെ ക്ഷുഭിതനായി. ഗൗരവമായ കാര്യങ്ങൾ സംസാരിക്കുമ്പോൾ തടസ്സമുണ്ടാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു
Malayalam News Live :മരുതോങ്കര അംബേദ്കർ റസിഡൻസ് സ്കൂളിൽ ഭക്ഷ്യവിഷ ബാധ; രാത്രി ഭക്ഷണം കഴിച്ച 31 കുട്ടികൾക്ക് വയറുവേദനയും ഛർദിയും
വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്കൂളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
Malayalam News Live :പ്രേം കുമാറിനെ മാറ്റിയതിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സജി ചെറിയാന്‍റെ വെളിപ്പെടുത്തൽ; കാലാവധി പൂർത്തിയായി, മാറ്റം അറിയിച്ചില്ലെന്ന വാദം തെറ്റെന്നും മന്ത്രി
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും നടൻ പ്രേം കുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതിനാലാണെന്ന് മന്ത്രി സജി ചെറിയാൻ വെളിപ്പെടുത്തി. അറിയിക്കാതെയാണ് മാറ്റിയതെന്ന പ്രേം കുമാറിൻ്റെ വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു
Malayalam News Live :'കെസി ഗുണ്ട, തരൂർ ഓന്ത്', പിണറായി തുടരും എന്ന് പറഞ്ഞത് വെറുതേയല്ല, സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ കേട്ടറിഞ്ഞ ശേഷമെന്നും മണിശങ്കർ അയ്യർ
പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മണിശങ്കർ അയ്യർ. സർക്കാരിന്റെ ഭരണനേട്ടങ്ങൾ കേട്ടറിഞ്ഞാണ് അങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തരൂരിനെ ഓന്തെന്നും കെ സി വേണുഗോപാലിനെ ഗുണ്ടയെന്നും വിശേഷിപ്പിച്ചു
Malayalam News Live :ഹംപി കൂട്ടബലാത്സംഗ കേസ് - 3 പ്രതികൾക്ക് വധശിക്ഷ വിധിച്ച് ഗംഗാവതി കോടതി, വിദേശവനിതയടക്കം 2 പേരെ ബലാത്സംഗം ചെയ്തു
2025 മാർച്ചിലായിരുന്നു സംഭവം. ശിക്ഷിച്ചത് രാജ്യാന്തരതലത്തിൽ പ്രതിഷേധം ഉയർന്ന സംഭവത്തിൽ അമേരിക്കൻ ടൂറിസ്റ്റിനെ പ്രതികൾ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. അടുത്ത ദിവസമാണ് തുംഗഭദ്ര കനാലിൽ നിന്ന് മൃതദേഹം ലഭിച്ചത്.
Malayalam News Live :അസമിൽ രാജിനാടകം, രാജിവെച്ച് ബിജെപിയിലേക്ക് പോയ കോൺഗ്രസ് നേതാവ് ഭുപൻ ബോറ 2 മണിക്കൂറിൽ പാർട്ടിയിലേക്ക് തിരിച്ചെത്തി
മുൻ എംഎൽഎ കൂടിയായ ഭൂപെൻ ബോറ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രാജിക്കത്ത് നൽകുകയായിരുന്നു
Malayalam News Live :കണ്ടെത്തിയത് ഇന്നലെ വൈകിട്ട് ചായ്പിന്റെ നിലം പൊളിക്കുന്നതിനിടെ, ആൾതാമസമുണ്ടായിരുന്നത് 3 വർഷം മുമ്പ്, അസ്ഥികൂടത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച് പൊലീസ്
എരുമപ്പെട്ടി നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപമുള്ള ആൾതാമസമില്ലാത്ത വീടിന്റെ പിറകിലെ ചായിപ്പിലാണ് കുഴിച്ചിട്ട നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണികളുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പം ഉണ്ടായിരുന്നു.
Malayalam News Live :നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
നാളെ വൈകിട്ട് കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കും. പ്രേംകുമാർ പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞതായി സംസ്കാരസാഹിതി ഭാരവാഹികൾ അറിയിച്ചു.
Malayalam News Live :'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ
നിലവിൽ കേന്ദ്രം നൽകുന്ന ഫണ്ടിൻ്റെ അടിസ്ഥാനത്തിൽ കരാർ നിയമനമേ സാധ്യമാകൂവെന്ന് വ്യക്തമാക്കിയ സംസ്ഥാനം കേന്ദ്ര സർക്കാരിൽ നിന്ന് പല ഫണ്ടുകളും ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Malayalam News Live :'വരാതെ എവിടെ പോകാൻ ? വന്നാല്‍ അതിന്‍റെ മഹത്വം എനിക്ക്'; എയിംസ് വരുമെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്ന് സുരേഷ് ഗോപി
Malayalam News Live :ശബരിമല യുവതി പ്രവേശനം - 'നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ട്, 'യേസ് ഓർ നോ' പറയേണ്ട സാഹചര്യമല്ല'; പി. രാജീവ്
വിശ്വാസവും സാമൂഹിക പരിഷ്കരണവും ഒപ്പം പോകണം. ഇതേ നിലപാട് സർക്കാർ സത്യവാങ്മൂലത്തിലുള്ളതെന്നും പി രാജീവ് പറഞ്ഞു.
Malayalam News Live :സൂരജ് ലാമയുടെ മരണം - എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സർക്കാർ
മരണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബർ 30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Malayalam News Live :മാറ്റി പറഞ്ഞ് മൊയ്തീൻ, എംവി ഗോവിന്ദന് പെൻഷൻതുക നൽകിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് വിശദീകരണം; 'പണം നൽകിയത് പാർട്ടിയോട് കൂറുള്ളത് കൊണ്ട്'
എംവി ഗോവിന്ദന് പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തിരുത്തിപ്പറഞ്ഞ് വയോധികൻ. പാർട്ടിയോട് വലിയ കൂറ് ഉള്ളത് കൊണ്ടാണ് പെൻഷൻ തുക നൽകിയതെന്ന് മൊയ്തീൻ പറഞ്ഞു