Asianet News MalayalamAsianet News Malayalam

പേരാമ്പ്ര പള്ളിക്കെതിരായ കല്ലേറ്: എഫ്ഐആര്‍ ആര്‍എസ്എസ് പ്രേരണയാലെന്ന് ഇപി ജയരാജന്‍

പേരാന്പ്ര ജുമാ മസ്ജിദിന്  നേരെ കല്ലെറിഞ്ഞ സംഭവത്തിൽ  പൊലീസിനെതിരെ മന്ത്രി ഇപി ജയരാജൻ. എഴുതിച്ചേർത്ത എഫ്ഐആർ ആണെന്നും പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.  

ep jayarajan against police fir in perambra masjid attack case
Author
Kerala, First Published Jan 7, 2019, 11:47 AM IST

കോഴിക്കോട്: പേരാമ്പ്ര ജുമാ മസ്ജിദിന്  നേരെ കല്ലെറിഞ്ഞ സംഭവത്തിൽ  പൊലീസിനെതിരെ മന്ത്രി ഇപി ജയരാജൻ. എഴുതിച്ചേർത്ത എഫ്ഐആർ ആണെന്നും പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.  ആര്‍എസ്എസ് പ്രേരണയാണ് എഫ്ഐആറിന് പിന്നിലെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

ആര്‍എസ്എസ് ക്യാംപുമായി ബന്ധപ്പെട്ട ചില പൊലീസുകാര്‍ അവിടെയുണ്ട്. അവര്‍ എഴുതി ചേര്‍ത്തതാണ് എഫ്ഐആര്‍. പേരാമ്പ്ര പള്ളി ഒരു കാരണവശാലും ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെതിരെ നേരത്തെ സിപിഎം  ജില്ലാ സെക്രട്ടേറിയറ്റും പ്രസ്താവന ഇറക്കിയിരുന്നു

ആർഎസ്എസ് ബന്ധമുള്ളവരാണ് കല്ലെറിഞ്ഞത്. സംഭവം സർക്കാർ ശക്തമായി പരിശോധിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലേറ് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പർധ വളർത്താനാണ് എന്നായിരുന്നു എഫ്ഐആർ. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിലുണ്ട്.

രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്പ്രയിൽ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുല്‍  ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു അതുല്‍ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്നാണ് പൊലീസ് പറഞ്ഞത്. അറസ്റ്റ് ചെയ്ത അതുല്‍ ദാസിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios