സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രശ്നത്തില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന വി. എസ് അച്യുതാന്ദന്റെ നിലപാടിനെ വിമര്‍ശിച്ച് മന്ത്രി ഇ,പി ജയരാജന്‍ രംഗത്തെത്തി. കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു രാഷ്‌ട്രീയ നേതാവിനും സര്‍ക്കാറിനെ വിമര്‍ശിക്കാനാകില്ല. ഇപ്പോള്‍ നടക്കുന്ന സമരം മാനേജുമെന്റുകളെ സഹായിക്കാനാണെന്നും സ്വാശ്രയ മാനേജുമെന്റുകളുടെ ഏജന്റുമാരാണ് സമരത്തിന് പിന്നിലെന്നും ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സ്വാശ്രയ പ്രശ്നത്തില്‍ വിഎസിന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതികരണം. പ്രതിപക്ഷം രാഷ്‌ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന സമരത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന വിധത്തില്‍ വിഎസിന്റെ അഭിപ്രായപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് മനസിലായില്ലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എം.ബി രാജേഷ് പറഞ്ഞു. ഇതു കൊണ്ടുപോലും പ്രതിപക്ഷം രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും എം.ബി രാജേഷ് എം.പി തിരുവനന്തപുരത്ത് പറഞ്ഞു.