സ്‌പോര്‍ട് കൗണ്‍സിലില്‍ നിന്ന് ആരെയും അപമാനിച്ച് പുറത്താക്കില്ലെന്ന് കായികമന്ത്രി ഇപി ജയരാജന്‍. സ്‌പോട്സ് കൗണ്‍സിലിലെ അഴിമതികളെക്കുറിച്ച് വിവിധ ജില്ലകളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണെമന്ന് സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജുബോബി ജോര്‍ജ്ജുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് അഞ്ജുവിനെ മാറ്റാന്‍ സാധ്യതയുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് ജയരാജന്റെ പ്രതികരണം.