കാസർഗോഡ്: പൂജയ്ക്കും ഹോമങ്ങള്‍ക്കും മനുഷ്യസമൂഹത്തിന്‍റെ ബോധത്തെ ഉയര്‍ത്താനാവുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍റെ അഭിപ്രായം പാർട്ടി അണികൾക്കിടയിൽ ചർച്ചയാകുന്നു. ക്ഷേത്രാചാരനുഷ്ഠാനങ്ങൾക്ക് ശാസ്ത്രീയ വശമുണ്ടെന്നും ഇ പി കാസർകോട് നടന്ന ഒരു ചടങ്ങിൽ പറഞ്ഞിരുന്നു.

ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യനു ഉണര്‍വുണ്ടാക്കും, പൂജാ കർമ്മങ്ങൾ കർമ്മശേഷി വർധിപ്പിക്കുമെന്നും നാടിന് ചലനാത്മകതയും വളര്‍ച്ചയും നൽകുമെന്നാണ് ഇപി ജയരാജൻ പറയുന്നത്. കാസർഗോഡ് പിലിക്കോ‍‍ഡ് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇപി.