ചെന്നൈ: ആര്‍ കെ നഗറില്‍ കാല്‍ ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മുന്നേറുന്നതിനിടെ തങ്ങളാണ് യഥാര്‍ത്ഥ എഐഎഡിഎംകെ എന്ന് ആവര്‍ത്തിച്ച് ടി ടി വി ദിനകരന്‍. ആര്‍ കെ നഗറിലെ ജനങ്ങള്‍ 'അമ്മ'യുടെ പിന്മുറക്കാരെ തെരഞ്ഞെടുത്തുവെന്നും പളനിസ്വാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ തകരുമെന്നും ദിനകരന്‍ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയാണ് ടി ടി വി ദിനകരന്‍ ആര്‍ കെ നഗറില്‍ മല്‍സരിച്ചത്. എഐഡിഎംകെയുടെ വോട്ടിലും ഡിഎംകെയുടെ വോട്ടിലും ചോര്‍ച്ചയുണ്ടാക്കാന്‍ ടിടിവിയ്ക്ക് സാധിച്ചു. അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറില്‍ പളനിസ്വാാമി പക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയായ മധുസൂധനനെയും ഡിഎംകെ സ്ഥാനാര്‍ത്ഥി മരുത് ഗണേഷിനെയും പിന്തള്ളിയാണ് സ്വതന്ത്രനായ ദിനകരന്‍ ലീഡ് നിലനിര്‍ത്തുന്നത്.