കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ..തിരുവനന്തപുരം പാറശാല സ്വദേശി ഗോപകുമാർ ആണ് മരിച്ചത്.40 വയസായിരുന്നു.നോർത്ത് റെയിൽവേ സ്റ്റേഷന് സമീത്തെ ഹോട്ടലിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഉച്ചയായിട്ടും ഡ്യൂട്ടിക്കെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.