ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഇഎസ്പിഎന്‍ മൂന്ന് മെക്സിക്കന്‍ താരങ്ങള്‍ ഇടം പിടിച്ച ടീമിന്റെ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്

ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഇഎസ്പിഎന്‍. മൂന്ന് മെക്സിക്കന്‍ താരങ്ങള്‍ ഇടം പിടിച്ച ടീമിന്റെ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങളിലെ പ്രകടനങഅങളുടെ അടിസ്ഥാനത്തിലാണ് ഇഎസ്പിഎന്‍ ടീം തിരഞ്ഞെടുത്തത്. ലയണല്‍ മെസിയുടെ പെനാല്‍റ്റി തടഞ്ഞ ഐസ്‍ലന്‍ഡ് ഗോളി ഹാനസ് ഹാല്‍ഡോര്‍സനാണ് ലോകകപ്പ് ഇലവന്റെയും വല കാക്കുന്നത്. ഈജിപ്തിന്റെ മുഹമ്മദ് എല്‍ ഷെനാവിയെയും മെക്സിക്കന്‍ ഗോളി ഗില്ലര്‍മോ ഒച്ചാവോയെയും പിന്തള്ളിയാണ് ഹാനസ് ടീമില്‍ ഇടംപിടിക്കുന്നത്. 

ഇംഗ്ലണ്ടിന്റെ കിറന്‍ ട്രിപ്പിയറും സെര്‍ബിയയുടെ നിക്കോളോ മിലന്‍കോവും അലക്സാണ്ടര്‍ കൊളറോവും ഉറുഗ്വേ താരം ഡിഗോ ഗോഡിനും ഉള്‍പ്പെട്ടതാണ് പ്രതിരോധ നിര. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേതൃത്വം കൊടുക്കുന്ന മധ്യനിരയില്‍ റഷ്യയുടെ അലക്സാണ്ടര്‍ ഗോളോവിനും മെക്സിക്കോയുടം ഹെക്റ്റര്‍ ഹെരേര, ഹിര്‍വിങ് ലൊസാന എന്നവരാണ് ഇടം പിടിച്ചത്.

മുന്നേറ്റനിരയില്‍ സ്പെയിനിന്റെ ഡീഗോ കോസ്റ്റയും ഇംഗ്ലണ്ടിന്റെ ഹാരി കെയ്നും.മെക്സിക്കന്‍ കോച്ച് ജുവാന്‍ കാര്‍ലോസ് ഒസാറിയോയാണ് കോച്ച്. പ്രശ്സ്ത ജേര്‍ണലിസ്റ്റ് മാറ്റ് സ്റ്റാംഗറാണ് ടീമിനെ തിരഞ്ഞെടുത്തത്.