എസ്‍റ്റേറ്റിലെ തന്നെ മറ്റൊരു ജോലിക്കാരനായ ബോബിനെ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തുന്നത്. ജേക്കബിന്‍റെ കാറുമെടുത്ത് ഇയാൾ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.
ഇടുക്കി: എസ്‍റ്റേറ്റ് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍. ഇടുക്കി പൂപ്പാറക്കടുത്ത് നടുപ്പാറയിലാണ് സംഭവം. കെ കെ എസ്‍റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസ്, ജോലിക്കാരനായ മുത്തയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ജേക്കബിന്‍റെ മൃതദേഹം ഏലത്തോട്ടത്തിലും, മുത്തയ്യയുടെ മൃതദേഹം സ്റ്റോർ റൂമിലുമാണ് കണ്ടെത്തിയത്.
എസ്‍റ്റേറ്റിലെ തന്നെ മറ്റൊരു ജോലിക്കാരനായ ബോബിനെ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തുന്നത്. ജേക്കബിന്‍റെ കാറുമെടുത്ത് ഇയാൾ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇയാളെ പിടി കൂടിയാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്.
