കുട്ടനാട്ടില്‍ വെളളക്കെട്ട് ഇതുവരെ കുറഞ്ഞിട്ടില്ല. നാശനഷ്ടം ഇതുവരെ തിട്ടപ്പെടുത്താനായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ദുരിതബാധിതര്‍ക്ക് വേഗത്തില്‍ സഹായമെത്തിക്കാനും നടപടിക്രമങ്ങളിലെ താമസം ഒഴിവാക്കാനുമായി ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരുന്നത്.

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താനാൻ വിവിധ വകുപ്പുകളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ദുരിത ബാധിതര്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കുകയാണ് ലക്ഷ്യം. മട വീണ് നശിച്ച എല്ലാ പാടശേഖരങ്ങൾക്കും ഉടൻ സാമ്പത്തിക സഹായം നൽകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കുട്ടനാട്ടില്‍ വെളളക്കെട്ട് ഇതുവരെ കുറഞ്ഞിട്ടില്ല.

നാശനഷ്ടം ഇതുവരെ തിട്ടപ്പെടുത്താനായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ദുരിതബാധിതര്‍ക്ക് വേഗത്തില്‍ സഹായമെത്തിക്കാനും നടപടിക്രമങ്ങളിലെ താമസം ഒഴിവാക്കാനുമായി ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരുന്നത്. ധനം, റവന്യൂ, കൃഷി, പൊതുമരാമത്ത്, തദ്ദേശഭരണ വകുപ്പുകളിലെ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇനിയുമെത്തിയിട്ടില്ല.

ഇതിനുളള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പ്രളയ ബാധിത പ്രദേശങ്ങളിൽ ശുചീകരണം ത്വരിത ഗതിയിൽ നടത്താനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഓൺ ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ മൂന്നുലക്ഷം രൂപവരെ വിനിയോഗിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയേക്കും. മട വീണ് നശിച്ച എല്ലാ പാടശേഖരങ്ങൾക്കും ഉടൻ സാമ്പത്തിക സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇൻഷുറൻസ് ഉള്ളതും ഇല്ലാത്തതുമായ പാടശേഖരങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. കനാലുകളും തോടുകളും വൃത്തിയാക്കാനുളള നടപടികള്‍ക്കും യോഗത്തില്‍ രൂപം നല്‍കും.