കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. ഇന്ന് രാവിലെ എറണാകുളം സബ് കലക്ടറുടെ നേതൃത്വത്തിലാണ് ഫോര്‍ട്ട് കൊച്ചിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയത്. രാവിലെ എഴു മണിക്ക് ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയ സംഘം വഴിയോര കച്ചവടക്കാരുടെ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി.

എന്നാല്‍ വിവരമറിഞ്ഞെത്തിയ നാട്ടുകാരും കച്ചവടക്കാരും പൊലീസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്കും തൊഴിലാളികള്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. സമരസമിതി അംഗങ്ങളെയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത വ്യാപാരികള്‍ അടക്കമുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തു.