ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 56-ഇഞ്ച് സൈസ് ബ്ലൗസ് അയച്ചുകൊടുത്ത് മുന്‍ സൈനികന്‍റെ ഭാര്യ. മുന്‍ സൈനികനായ ധര്‍മ്മവീര്‍ സിംഗിന്‍റെ ഭാര്യ സുമന്‍സിംഗാണ് ഇത് ചെയ്തത്. പാകിസ്ഥാനുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുമ്പോഴുള്ള കേന്ദ്രത്തിന്‍റെ നിലപാടുകളെ വിമര്‍ശിച്ചാണ് പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കാനാണ് സുമന്‍ സിംഗ് ഇത് ചെയ്തത്. 

56-ഇഞ്ച് നെഞ്ചളവുള്ള മോദി പ്രധാനമന്ത്രിയായല്‍ പാകിസ്ഥാന്‍ ഇന്ത്യയോട് സംഘര്‍ഷത്തില്‍ ഏര്‍പ്പെടാന്‍ ഭയക്കും എന്ന 2014 ലോക്സഭ ഇലക്ഷന്‍ കാലത്ത് ബിജെപി പ്രചരണം നടത്തിയിരുന്നു. ഇതിനെ ഓര്‍മ്മപ്പെടുത്തിയ സുമന്‍ സിംഗ്. ഇപ്പോള്‍ സ്ഥിതി അതിനേക്കാള്‍ മോശമായി എന്നും സൂചിപ്പിക്കുന്നു. 

ഫത്തേഹാബാദ് സ്വദേശിയായ ധര്‍മ്മവീര്‍ സിംഗ് ഭാര്യയുടെ കത്തും ബ്ലൗസും ജില്ല സൈനിക ബോര്‍ഡിന് സമര‍പ്പിച്ചു. 1991 മുതല്‍ 2007 വരെ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചയാളാണ് ധര്‍മ്മവീര്‍ സിംഗ്. 

സൈനികരായി ഭര്‍ത്താവിനെയും, മക്കളെയും, പിതാവിനെയും ഒരോ സ്ത്രീ വീട്ടില്‍ നിന്നും പറഞ്ഞു വിടുന്നത് ശത്രുക്കള്‍ക്ക് തലവെട്ടിയെടുക്കാനും, കല്ലേറു കൊള്ളാനുമല്ല അതിനാലാണ് ഈ പ്രതിഷേധം സുമന്‍ സിംഗിന്‍റെ കത്ത് പറയുന്നു.