ശബരിമലയിലെ പാത്രം വാങ്ങല്‍ അഴിമതി: മുൻ തിരു. ദേവസ്വം സെക്രട്ടറിയെ  സസ്പെന്‍റ് ചെയ്തു

First Published 7, Mar 2018, 7:17 PM IST
ex devaswom secretary  has been suspended
Highlights

 

  • ശബരിമലയിലെ പാത്രം വാങ്ങൽ അഴിമതി
  • മുൻ തിരു. ദേവസ്വം സെക്രട്ടറി വി.എസ്.ജയകുമാറിനെ സസ്പെന്‍റ് ചെയ്തു
  • 1.87 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്
  •  മുൻ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിന്റെ സഹോദരനാണ് വി.എസ്.ജയകുമാര്‍

തിരുവനന്തപുരം:  ശബരിമലയിലെ പാത്രം വാങ്ങൽ അഴിമതി. മുൻ തിരു. ദേവസ്വം സെക്രട്ടറി വി.എസ്.ജയകുമാറിനെ സസ്പെന്‍റ് ചെയ്തു. 1.87 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. വിജിലൻസ് അന്വേഷണം നടത്താൻ ബോർഡ് തീരുമാനം. ആരോപണം ഉയർന്നത് പിന്നാലെ ജയകുമാർ അവധിയിൽ പ്രവേശിച്ചിരുന്നു. മുൻ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിന്റെ സഹോദരനാണ് വി.എസ്.ജയകുമാര്‍.

2013-14 മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ 1.87 കോടിയുടെ പാത്രംവാങ്ങിയതില്‍ ക്രമക്കേട് നടന്നു എന്നാണ് കേസ്.  മുന്‍ ദേവസ്വംമന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനും ദേവസ്വം ബോര്‍ഡ് സെക്രട്ടറിയും ആയിരുന്ന വി എസ് ജയകുമാര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെയായിരുന്നു നടപടി.  

ആവശ്യത്തിലധികം പാത്രങ്ങള്‍ ഉള്ളപ്പോള്‍ പുതിയവ വാങ്ങിയത് അന്യായമാണെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. സ്റ്റോക്ക് വെരിഫിക്കേഷന്‍ സമയത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഈ നടപടിയെ എതിര്‍ത്തു. അന്യായമായി പാത്രം വാങ്ങിയ എക്സിക്യൂട്ടീവ് ഓഫീസറില്‍നിന്ന് തുക ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്   ശുപാര്‍ശ ചെയ്തു. ഹൈക്കോടതിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കും റിപ്പോര്‍ട്ട് കൈമാറി.

 

loader