Asianet News MalayalamAsianet News Malayalam

ബിജു രമേശിന്‍റെ മകളുടെ വിവാഹനിശ്ചയം: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തത് ശരിയല്ലെന്ന് സുധീരന്‍

Ex-minister Adoor Prakash's son, businessman Biju Ramesh's daughter get engaged
Author
Thiruvananthapuram, First Published Jun 25, 2016, 11:21 AM IST

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്‍റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പോയത് ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നേതാക്കള്‍ കുറച്ചുകൂടി ഔചത്യബോധം കാണിക്കണം. ജനങ്ങളില്‍ ഇത് തെറ്റായ സന്ദേശം നല്‍കും. കഴിഞ്ഞ സര്‍ക്കാരിന് ഏറ്റവും അധികം തലവേദന സൃഷ്ടിച്ച ആളാണ് ബിജു രമേശ് എന്ന് ഇരുവരും മറക്കരുതെന്നും വി.എം.സുധീരന്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios