വെസ്റ്റ് വിര്‍ജീനിയയിലെ ചാള്‍സ്റ്റണിലാണ് സംഭവം. സ്‌കൂള്‍ അദ്ധ്യാപികയും മിസ് കെന്‍റക്കിയും മിസ് അമേരിക്ക മത്സരാര്‍ത്ഥിയുമായ രാംസേ ബിയേഴ്‌സിനാണ് ലൈംഗിക അപവാദ കുരുക്കിലും ശിക്ഷയുടെ നിഴലിലും ആയിരിക്കുന്നത്.  

ചാള്‍സ്റ്റണ്‍: വിദ്യാര്‍ത്ഥിയായ പതിനഞ്ച് വയസുകാരന് നഗ്നചിത്രങ്ങള്‍ അയച്ചതിന് അദ്ധ്യാപികയും സൗന്ദര്യമത്സര വിജയിയുമായ യുവതി 20 വര്‍ഷത്തെ ജയില്‍ വാസത്തിന്‍റെ നിഴലില്‍. വെസ്റ്റ് വിര്‍ജീനിയയിലെ ചാള്‍സ്റ്റണിലാണ് സംഭവം. സ്‌കൂള്‍ അദ്ധ്യാപികയും മിസ് കെന്‍റക്കിയും മിസ് അമേരിക്ക മത്സരാര്‍ത്ഥിയുമായ രാംസേ ബിയേഴ്‌സിനാണ് ലൈംഗിക അപവാദ കുരുക്കിലും ശിക്ഷയുടെ നിഴലിലും ആയിരിക്കുന്നത്. 

അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം സംഭവിച്ചത് ഇതാണ്, സയന്‍സ് അദ്ധ്യാപികയായ ബിയേഴ്‌സ് നേരത്തേ ആറിലും എട്ടിലും തന്‍റെ വിദ്യാര്‍ത്ഥി ആയിരുന്ന പതിനഞ്ചു വയസുകാരന് ടോപ്‌ലെസ്സായുള്ള പടം സ്നാപ്ചാറ്റ് വഴി അയച്ചുകൊടുക്കുകയായിരുന്നു. ആന്‍ഡ്രൂ ജാക്‌സണ്‍ മിഡില്‍ സ്‌കൂള്‍ അദ്ധ്യാപികയായ ബിയേഴ്‌സിനെ സംഭവം പുറത്ത് അറിഞ്ഞതോടെ സ്കൂള്‍ പുറത്താക്കി. 

ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ വിദ്യാര്‍ത്ഥിക്ക് ഇവര്‍ സ്നാപ്ചാറ്റ് വഴി നിരന്തരം അശ്‌ളീല ചിത്രം അയച്ചു കൊണ്ടിരുന്നു എന്നാണ് വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്നും ഈ ചിത്രങ്ങള്‍ കണ്ടെടുത്ത വിദ്യാര്‍ത്ഥിയുടെ മാതാവ് പരാതിയില്‍ പറയുന്നത്. അവരുടെ പരാതിയിലാണ് അദ്ധ്യാപികയ്ക്കെതിരെ കേസും, സ്കൂളിന്‍റെ നടപടിയും. 

കേസില്‍ ഇവര്‍ക്കെതിരായ കുറ്റപത്രത്തിലെ കാര്യങ്ങള്‍ കോടതിയില്‍ തെളിഞ്ഞാല്‍ 20 വര്‍ഷം തടവും ഒരു ലക്ഷം ഡോളര്‍ വരെ പിഴയും നല്‍കേണ്ട കുറ്റമാണ്. സംഭവത്തില്‍ ബിയേഴ്‌സ് ജാമ്യം നേടിയിട്ടുണ്ട്. സമാന രീതിയില്‍ ബിയേഴ്‌സില്‍ നിന്നും അനുഭവം നേരിട്ടവര്‍ ഉണ്ടെങ്കില്‍ തെളിവു നല്‍കാന്‍ മുമ്പോട്ട് വരണമെന്ന് പോലീസ് നോട്ടീസ് ഇറക്കിയിട്ടുണ്ട്. 

മുമ്പ് സൗന്ദര്യമത്സരത്തില്‍ ജേതാവായി അമേരിക്കന്‍ സൗന്ദര്യറാണി മത്സരത്തില്‍ പങ്കെടുത്ത ബിയേഴ്സ് പിന്നീട് ത​ന്റെ സ്വപ്നമായ അദ്ധ്യാപിക ജോലിയിലേക്ക് എത്തുക ആയിരുന്നു.