ഗുലാംനബി പട്ടേൽ സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. 

ദില്ലി: ജമ്മുകശ്മീരിലെ പിഡിപി മുന്‍ നേതാവ് ഗുലാം നബി പട്ടേലിനെ ഭീകരര്‍ വെടിവച്ച് കൊന്നു. പുൽവാമ ജില്ലയിൽ ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. ഗുലാംനബി പട്ടേൽ സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. 

ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നു.