പരീക്ഷകള്‍ മാറ്റിവച്ചു

കോഴിക്കോട്:നിപാ മുന്‍കരുതലിന്‍റെ ഭാഗമായി ആരോഗ്യ സർവകലാശാലയും സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവച്ചു. ആരോഗ്യ സര്‍വകലാശാല ജൂൺ നാലുമുതൽ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലകളിലെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാങ്കേതിക സര്‍വകലാശാല ഈ മാസം 13 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്. ഈ മാസം ആറ് മുതല്‍ 13 വരെ പട്ടം പിഎസ്‍സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷയും നിപ വൈറസിനെ തുടര്‍ന്നുള്ള മുൻകരുതലിന്‍റെ ഭാഗമായി മാറ്റിയിരുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് ഈ മാസം 12 നാണ് തുറക്കുക. അതേസമയം മലപ്പുറത്ത് സ്കൂൾ തുറക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി വച്ചു.