മരുന്ന് കമ്പനിയുടെ കൊച്ചിയിലെ വിതരണക്കാര്‍ തിരുവല്ലയിലെ മെഡിക്കൽ റെപ്രസന്റേറ്റീവിന് പാഴ്സലായാണ് ഗുളികൾ അയച്ചത്

തിരുവല്ല: തിരുവല്ലയിൽ ലഹരി ഗുളികളുടെ വൻ ശേഖരം പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് അടച്ചിച്ച വീട്ടിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറ് ഗുളികകൾ കണ്ടെത്തിയത്. പാഴ്സൽ ഓഫീസ് വഴിയാണ് ഗുളികകൾ എത്തിച്ചത്. രണ്ട് ലക്ഷം രൂപ വില വരുന്ന ലഹരി ഗുളികകൾ, മരുന്ന് കമ്പനിയുടെ കൊച്ചിയിലെ വിതരണക്കാര്‍ തിരുവല്ലയിലെ മെഡിക്കൽ റെപ്രസന്റേറ്റീവിന് അയച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ലക്ഷം രൂപ വില വരുന്ന ലഹരി ഗുളികകൾ പിടികൂടിയത്. മരുന്ന് കമ്പനിയുടെ കൊച്ചിയിലെ വിതരണക്കാര്‍ തിരുവല്ലയിലെ മെഡിക്കൽ റെപ്രസന്റേറ്റീവിന് പാഴ്സലായാണ് ഗുളികൾ അയച്ചത്.

ഇവ അടച്ചിട്ട വീട്ടിൽ സൂക്ഷിച്ചു വരികയായിരുന്നു. നിരോധിത മരുന്നുകൾ കൈകാര്യം ചെയ്ത കുറ്റത്തിന് പാഴ്സൽ കമ്പനിയ്ക്കും മരുന്നുകൾ സൂക്ഷിച്ച വ്യക്തിയ്ക്കും എക്സൈസ് നോട്ടീസ് നൽകി. പാഴ്സൽ ഓഫീസുകൾ വഴി ലഹരി കടത്ത് വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.