തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി എക്സൈസ് വകുപ്പിന് വനിതാ പെട്രോളിങ്ങ് സക്വാഡ്. 4000 അംഗങ്ങളുള്ള എക്സൈസില്‍ നിലവില്‍ 250 ഓളം വനിതാ ഉദ്ദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. എക്സൈസിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വനിതാ ഉദ്ദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പെട്രോളിങ്ങ് സ്വകാഡ് രൂപികരിച്ചത്. വനിതാ പെട്രോളിങ്ങ് സ്വകാഡ എക്സൈസ് മന്ത്രി ടി. പി രമാകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു.
പുതിയ സ്വകാഡിനായി 100 ഇരു ചക്ര വാഹനങ്ങളാണ് പുറത്തിറക്കിയത്. വര്‍ധിച്ച് വരുന്ന സിന്തറ്റിക്ക് ഡ്രഗുകളുടെ ഉപയോഗവും, കൈമാറ്റവും എക്സൈസിന് അടുത്തകാലത്ത് വലിയ തലവേദന ആയി മാറിയിട്ടുണ്ട്. നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ 21 ഡ്രഗ് സിന്‍ന്തറ്റിക്ക് കിറ്റുകള്‍ പരിപാടിയില്‍ നല്‍കി. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് എക്സൈസ് മേഘലകളിലേക്കാണ് കിറ്റുകള്‍. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലെ ഉദ്ദ്യോഗസ്ഥര്‍ക്കായി ജാക്കറ്റുകളും, കുടകളും, ട്രാഫിക്ക് കോണുകളും, മാസ്കുകളും പരിപാടിയില്‍ വിതരണം ചെയ്തു.
