കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കോഴിക്കോട്ടെ വിട്ടില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

ഹൃദയത്തിലേക്കുള്ള രക്ത കുഴലില്‍ ബ്ലോക്ക് ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. മറ്റ് പരിശോധനകള്‍ നടത്തി വരികയാണ്. അസുഖത്തെ തുടര്‍ന്ന് മന്ത്രിയുടെ ഇന്നത്തെ എല്ലാ പരിപരാടികളും മാറ്റി വച്ചു.