ജന്‍ കീ ബാത്ത് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ത്രിപുരയില്‍ ബിജെപിക്ക് 35 നും 45 നും ഇടയില്‍ സീറ്റുകള്‍ ലഭിക്കും

ദില്ലി: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ദേശീയമാധ്യമങ്ങളുടേയും ഏജന്‍സികളുടേയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി. ലഭ്യമായ ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ത്രിപുരയില്‍ സിപിഎമ്മിനെ മറികടന്ന് ബിജെപി അധികാരത്തിലെത്തും എന്നാണ് പറയുന്നത്.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേ സര്‍വേഫലം അനുസരിച്ച് ആകെയുള്ള 60 സീറ്റില്‍ 44 മുതല്‍ 50 വരെ സീറ്റുകള്‍ നേടി ബിജെപി ത്രിപുര ഭരിക്കും. ഇടതുപക്ഷത്തിന് 9 മുതല്‍ 15 വരെ സീറ്റുകളാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. 

ജന്‍ കീ ബാത്ത് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ത്രിപുരയില്‍ ബിജെപിക്ക് 35 നും 45 നും ഇടയില്‍ സീറ്റുകള്‍ ലഭിക്കും. സിപിഎമ്മിന് 14-നും 23-നും ഇടയില്‍ സീറ്റുകളാവും ലഭിക്കുക.