മണ്‍സൂണ്‍ വൈകില്ല: ജൂണ്‍ ആദ്യവാരം മഴയെത്തും

ദില്ലി: ഈ വര്‍ഷം രാജ്യത്ത് മികച്ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. സാധാരണ പെയ്യേണ്ട മഴയുടെ 97 ശതമാനം വരെ ഇക്കുറി പ്രതീക്ഷിക്കാം. ജൂണ്‍ ആദ്യവാരത്തോടെ കാലവര്‍ഷം ആരംഭിക്കും. കേരള തീരത്ത് മഴയെത്തിയാല്‍ അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറില്‍ രാജ്യത്തിന്‍റെ ഇതരഭാഗങ്ങളിലേക്കും മഴയെത്തും.