തിരുവനന്തപുരം: ഹര്‍ജിക്ക് പിന്നില്‍ ഗൂഡാലോചനയെന്ന് തോമസ് ചാണ്ടിയുടെ ഓഫീസ്. സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി തോമസ് ചാണ്ടിയുടെ ഓഫീസ് രംഗത്ത് എത്തിയത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തുടര്‍വാദങ്ങളില്‍ സത്യം വെളിപ്പെടുത്തും എന്നുമാണ് മന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം.

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം അന്വേഷിക്കണം എന്ന തൃശൂര്‍ സ്വദേശിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണക്കവെയാണ് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചത്. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ചോദിച്ച ഹൈക്കോടതി സാധാരണക്കാരന്‍ ഭൂമി കയ്യേറിയാലും ഇതേ നടപടിയാണോ എന്നും ചോദിച്ചിരുന്നു.