മോസ്കോ : കണ്‍പീലികളില്‍ വരെ മഞ്ഞുറയുന്ന ശൈത്യമാണ് ഒയ്മ്യാകോണില്‍. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശങ്ങളിൽ ഒന്നാണ് സൈബീരിയയിലെ ഒയ്മ്യാകോൺ. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. കൺപീലികളിൽ മഞ്ഞുറഞ്ഞ് നില്‍ക്കുന്നതിന്റെ ചിത്രങ്ങൾ സഞ്ചാരികൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടു.
തണുപ്പ് സഹിക്കാന്‍ പറ്റില്ലെങ്കിലും ഒയ്മ്യാകോൺ സഞ്ചാരികളടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. 1993ൽ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്. മൈനസ് 67.7 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയത്. ഭൂമിയുടെ വടക്കൻ ഗോളാർധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസ മേഖലയാണു സൈബീരിയയിലെ ഒയ്മ്യാകോൺ. ഇവിടുത്തെ സ്ഥിരം താമസക്കാര്‍ 500 പേരാണ്. അന്റാർട്ടിക്കയിൽ ഇതിലുമേറെ താപനില താഴാറുണ്ടെങ്കിലും അവിടെ സ്ഥിരം ജനവാസമില്ല.
