പ്രളയ സന്ദേശങ്ങളും വാര്‍ത്തകളും ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നതായി പരാതി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 17, Aug 2018, 2:16 AM IST
Facebook deleting flood related news and information by reporting as spam
Highlights

കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നതായി പരാതി. കേരള ഫ്ളഡ്, കേരള ഫ്ളഡ്2018, kerala flood) തുടങ്ങി  പ്രളയവുമായി ബന്ധപ്പെട്ട (FLood) ഹാഷ് ടാഗുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വിവരങ്ങളും വാര്‍ത്തകളുമാണ് ഡിലീറ്റ് ചെയ്യപ്പെടുന്നത്. 

തിരുവനന്തപുരം: കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നതായി പരാതി. കേരള ഫ്ളഡ്, കേരള ഫ്ളഡ്2018, kerala flood) തുടങ്ങി  പ്രളയവുമായി ബന്ധപ്പെട്ട (FLood) ഹാഷ് ടാഗുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വിവരങ്ങളും വാര്‍ത്തകളുമാണ് ഡിലീറ്റ് ചെയ്യപ്പെടുന്നത്. ഇത്തരത്തില്‍ നിരവധി സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതായി പരാതിയുണ്ട്.

ഈ ഹാഷ് ടാഗുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വാര്‍ത്തകളും വിവരങ്ങളും ആളുകള്‍ സ്പാം ആയി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കിന്‍റെ ഓട്ടോമാറ്റിക് ഡിറ്റക്ടിങ് സംവിധാനം ഡിലീറ്റ് ചെയ്യുന്നത്. ഇതോടെ പലയിടങ്ങളിലായി കുടങ്ങിക്കിടക്കുന്നവര്‍ വിവരങ്ങള്‍ കൈമാറാനും മറ്റുമായി ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് ഇത് തിരിച്ചടിയാവുകയാണ്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ പോലും ഡിലീറ്റ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടെന്നാണ് ചിലര്‍ പരാതി ഉന്നയിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളെത്തിക്കാന്‍ സുപ്രധാന പങ്കുവഹിക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ ഇത്തരം നടപടികള്‍ ഉണ്ടാകുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

loader