രാജക്കാട്: വീട്ടമ്മയുടെ അശ്ലീലദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. രാജക്കാട് വെള്ളച്ചാലില്‍ ലിനു (23) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ. നെടുങ്കണ്ടത്ത് ഹോട്ടല്‍ പണിക്കാരനായ യുവാവ് അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരുകുട്ടിയുടെ മാതാവുകൂടിയായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്.
തുടര്‍ന്ന് അടിമാലിയില്‍ വാടക വീട്ടിലെത്തി ബന്ധപ്പെടാറുണ്ടായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിനില്‍ക്കുന്നതിനിടെയാണ് ആറുമാസംമുമ്പ് യുവാവുമായി ഇവര്‍ അടുക്കുന്നത്. ഏതാനും ദിവസംമുന്പ് ആരുമില്ലാത്ത തക്കംനോക്കി രാജാക്കാട്ടിലെ വീട്ടില്‍ ഇരുവരും ഒത്തുചേര്‍ന്ന സമയത്തും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
ഇതിനിടെ പല സ്ഥലങ്ങളിലേക്കും യാത്രയും ചെയ്തു. കഴിഞ്ഞ ചതയദിനത്തില്‍ വാടക വീട്ടിലെത്തിയപ്പോഴാണ് ദൃശ്യം പകര്‍ത്തിയത്. അടുത്ത ദിവസംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനെതുടര്‍ന്ന് ഇരയായ യുവതി അടിമാലി സ്‌റ്റേഷനില്‍ പരാതി നല്‍കി. അടിമാലി സിഐ പി.കെ. സാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്
