ഇടത് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ചെങ്ങന്നൂര്‍ ഡിവൈഎസ്പിയെ സ്ഥലം മാറ്റി

First Published 14, Mar 2018, 9:11 AM IST
facebook post Chengannur dysp transfer to kayamkulam
Highlights
  • സജി ചെറിയാനു വേണ്ടി ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന  ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം. ചെങ്ങന്നൂര്‍ ഡിവൈഎസ്പി  അനീഷ് വി കോരയെയാണ്  കായംകുളത്തേക്ക് സ്ഥലം മാറ്റിയത്.

അനീഷ് കോരയ്ക്കു പകരം  പകരം കായംകുളം ഡിവൈഎസ്പിയെ ചെങ്ങന്നൂർ ഡിവൈഎസ്പിയാക്കി.  സജി ചെറിയാനെ വിജയിപ്പിക്കണമെന്ന പോസ്റ്റ്  അനീഷ് ഷെയര്‍ ചെയ്തതാണ് വിവാദമായത്.

loader