തിരുവനന്തപുരം: തിരുവന്തപുരത്ത് വന്‍ വ്യാജ സി.ഡി വേട്ട. ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് സമീപത്തെ ആര്‍.ആര്‍ മൊബൈല്‍സ് എന്ന കടയില്‍ നിന്നാണ് പുതിയ മലയാളം തമിഴ് സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഫോര്‍ട്ട് പോലീസ് പിടികൂടി. വ്യാജ പകര്‍പ്പുകള്‍ നിര്‍മ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. നീലച്ചിത്രങ്ങളുടെ ശേഖരവും ഇവയ്‌ക്കൊപ്പമുണ്ടായിരുന്നു. മൊബൈല്‍ കട കേന്ദ്രീകരിച്ച് വ്യാജ സി ഡി വില്‍പന സജീവമെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്.