ആർമി റിക്രൂട്ട്മെന്‍റിൽ വ്യാജ രേഖയുണ്ടാക്കിയവര്‍ പിടിയില്‍
തിരുവനന്തപുരം: പാങ്ങോട് വെച്ച് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ വ്യാജ രേഖയുണ്ടാക്കി ജോലി നേടാൻ ശ്രമിച്ച ആറു പേരെ പോലീസ് പിടികൂടി. ആറു പേരും ഉത്തർപ്രദേശ് സ്വദേശികളാണ്. കൊല്ലം സ്വദേശികൾ എന്ന വ്യാജരേഖയുണ്ടാക്കി അപേക്ഷിക്കുകയായിരുന്നു. പരിശോധനയിൽ രേഖകൾ വ്യാജമെന്ന് കണ്ടത്തിയതോടെ ആർമി ഉദ്യോഗസ്ഥർ ഇവരെ പൊലീസിന് കൈമാറി.കൂടുതൽ പേര് ഇത്തരത്തിൽ അപേക്ഷിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
