രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററുകളും ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം കോട്ടപ്പടിയിൽ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററുകളും ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ട് അച്ചടിക്കുന്ന സംഘത്തിലെ പ്രധാനിയായ വിൽബർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.