ഇടുക്കി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആശുപത്രി നടത്തിയിട്ടുള്ള ജ്ഞാനശിഖാമണി പത്താനപുരം മാങ്കോട്ട് കാരുണ്യ ക്ലിനക് എന്നപേരില്‍ രണ്ടുവര്‍ഷമായി ആശുപത്രി നടത്തുകയായിരുന്നു. 

പത്തനാപുരം: കമ്പൗണ്ടറായി ജോലി ചെയ്ത പരിചയം വച്ച് വര്‍ഷങ്ങളായി അലോപ്പതി ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള കന്യാകുമാരി വിളവന്‍കോട്ടെ ജഞ്നാശിഖാമണിയാണ് പൊലീസ് പിടിയിലായത്. ഇടുക്കി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആശുപത്രി നടത്തിയിട്ടുള്ള ജ്ഞാനശിഖാമണി പത്താനപുരം മാങ്കോട്ട് കാരുണ്യ ക്ലിനക് എന്നപേരില്‍ രണ്ടുവര്‍ഷമായി ആശുപത്രി നടത്തുകയായിരുന്നു.

നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുള്ള കാരുണ്യ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയിരുന്നത് നിരവധി പേരാണ്. വ്യാജ ഡോക്ടറെക്കുറിച്ച് വിവരം ലഭിച്ചതോടെ കൊല്ലം റൂറല്‍ എസ്‍പി പരിശോധന നടത്താനായി ആശുപത്രിയില്‍ എത്തി. പരിശോധനക്കായി പൊലീസ് ആശുപത്രിയില്‍ എത്തിയ സമയത്ത് ചികിത്സ തേടിയെത്തിയ രോഗികള്‍ക്ക് കുത്തിവെയ്പ്പ് വരെ നടത്തുകയായിരുന്നു.