മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തെ അറസ്റ്റ് ചെയ്തു. കോതമംഗലം പോലീസാണ് മൂന്നംഗസംഘത്തെ പിടിച്ചത്. ഇടുക്കി ബൈസണ്‍വാലി സ്വദേശി ബോബി ഫിലിപ്പ്, കോതമംഗലം സ്വദേശി ഉണ്ണികൃഷ്ണന്‍, കൂത്താട്ടുകുളം സ്വദേശി പ്രതീഷ് എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്.

എസ്ബിഐയുടെ തങ്കളം,അടിമാലി ശാഖകളില്‍ നിന്ന് ആറ് ലക്ഷം രൂപയാണ് മുഖ്യപ്രതിയായ ബോബി ഫിലിപ്പ് തട്ടിയെടുത്തത്. ബോബി ഫിലിപ്പിനെ കഴിഞ്ഞമാസം 17ന് കോതമംഗലം പോലീസ് സമാന കേസില്‍ 56000 രൂപ തട്ടിയെടുത്തിന് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ ഉണ്ണികൃഷ്ണനാണ് മുക്കുപണ്ടങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്.

എസ്ബിഐ ശാഖകള്‍ക്ക് പുറമെ പള്ളിത്താഴത്തുള്ള സ്വകാര്യ ബാങ്കിന്‍റെ ശാഖയിലും സമാനമായ തട്ടിപ്പ് പ്രതികള്‍ നടത്തിയിരുന്നു. ഇവരെ ബാങ്കുകളില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു. പ്രതികള്‍ കൂടുതല്‍ ധനകാര്യസ്ഥാപനങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന പരിശോധനയിലാണ് പോലീസ്>