ആറുമാസത്തിനിടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച 95,000 വ്യാജ സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയതായി കസ്റ്റംസ് വക്താവ് ഈസാ അല്‍ ഈസാ അറിയിച്ചു. സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കു ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനു കസ്റ്റംസ് തീരുവ ഏകീകരിച്ചിട്ടുണ്ട്. വ്യാജ വസ്തുക്കള്‍ ഇറക്കുമതി ചെയ്ത് പിടിക്കപ്പെട്ടാല്‍ അതിന്റെ യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടി തുകയാണ് പിഴ ഈടാക്കുക.കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിനു മറ്റു മാര്‍ഗങ്ങളിലൂടെ 
സൗദിയിലേക്കു സ്വര്‍ണം കടത്തുന്നുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യാ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സ്വര്‍ണാഭരണ വ്യാപാര സമിതി തലവന്‍ അബ്ദുല്‍ഗനി അല്‍ മുഹ്ന പറഞ്ഞു.

എന്നാല്‍ പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതല്‍ വ്യാജ സ്വര്‍ണം വില്‍പന നടക്കാറുള്ളതെന്ന് മക്ക പ്രവിശ്യാ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സ്വര്‍ണാഭരണ വ്യാപാരസമിതി അംഗം അബ്ദുല്‍ ഗനി അല്‍സായിഅ് പറഞ്ഞു. മാത്രമല്ല ഹജ്ജ് ഉംറ തീര്‍ത്ഥാടകരാണ് കൂടുതലും വ്യാജ സ്വര്‍ണം വാങ്ങി കബപ്പിക്കപ്പെടുന്നവരെന്നും അല്‍സായിഅ് പറഞ്ഞു.