പൊലീസിന്റെ കണക്കനുസരിച്ച് സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് തുടങ്ങിയ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം വേണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അന്വേഷണം എന്‍.ഐ.എയ്ക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണം. 

പൊലീസിന്റെ കണക്കനുസരിച്ച് സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് തുടങ്ങിയ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്ന കാര്യം ഉറപ്പാണ്. 

മാറാട് കൂട്ടക്കൊലയിലെന്ന പോലെ ഈ കേസിലും സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഇടത് വലത് മുന്നണികള്‍ ശ്രമിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടും. ഈ കേസില്‍ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കേസ് എന്‍ഐഎക്ക് കൈമാറണം.പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് കലാപശ്രമത്തിന് വിദേശ സഹായം ഉണ്ട്. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും ഇതുമായി ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നു വന്നിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.