കട്ടന്‍ചായ നിറച്ചത് ലേബലും സീലുമുള്ള കുപ്പിയില്‍ മാഹി മദ്യമെന്ന് പറഞ്ഞ് വില കുറച്ചാണ് മദ്യം വിറ്റത്
കോഴിക്കോട്: മദ്യമെന്ന് കബളിപ്പിച്ച് കട്ടന് ചായ വില്പ്പന നടത്തിയ സംഭവത്തില് ഒരാള് പിടിയില്. വടകര എടോടിയിലെ ബിവറേജസ് ഔട്ടലെറ്റിന് മുന്നിലാണ് സംഭവം നടന്നത്. കട്ടന് ചായ മദ്യകുപ്പിയിലാക്കി മദ്യമെന്ന് തെറ്റിദ്ധരിപ്പിച്ച് വില്പ്പന നടത്തുകയായിരുന്നു. അമളി മനസിലായതോടെ നാട്ടുകാര് ഒരാളെ പിടികൂടി പൊലീസിലേല്പ്പിച്ചു.
ശനിയാഴ്ച വൈകിട്ടാണ് രണ്ട് പേരടങ്ങുന്ന സംഘം നാട്ടുകാരെ കബളിപ്പിച്ചത്. മാഹി മദ്യമെന്ന് പറഞ്ഞ് വില കുറച്ചാണ് മദ്യം വിറ്റത്. ലേബലും സീലുമൊക്കെയുള്ള കുപ്പിക്ക് 400 രൂപവച്ച് വാങ്ങി. സീലുള്ളതുകൊണ്ട് ആരും സംർശയിച്ചുമില്ല. നേരത്തെയും ഈ സംഘം ഇവിടെ ഇത്തരത്തില് ആളുകളെ കബളിപ്പിച്ചിരുന്നു.
കുപ്പിയില് മദ്യമല്ലെന്ന് മനസിലായതോടെ മദ്യം വാങ്ങിയവര് ബിവറേജസ് ഔട്ടലെറ്റിന് സമീപത്തെത്തി നീരീക്ഷണം തുടങ്ങി. ശനിയാഴ്ചയും രണ്ട് പേര് ഇത്തരത്തില് മദ്യവില്പ്പനയ്ക്കെത്തിയപ്പോള് കയ്യോടെ പിടികൂടുകയായിരുന്നു. കണ്ണൂര് സ്വദേശിയെ 'മദ്യ കുപ്പികളുമായി' പിടികൂടി പൊലീസിലേല്പ്പിച്ചു. ഒരാള് ഓടി രക്ഷപ്പെട്ടു.
