സംസ്ഥാനത്ത് വ്യാജ ലോട്ടറി വ്യാപകമെന്ന് ക്രൈം ബ്രാഞ്ച്. ലോട്ടറി ഓഫീസുകളില്‍ കെട്ടുകണക്കിന് വ്യാജ ലോട്ടറികള്‍ കണ്ടെത്തി. വ്യാജന്‍മാര്‍ സ‍ര്‍ക്കാരിന്റെ സമ്മാന തുകയും വാങ്ങി. വ്യാജ ലോട്ടറി അച്ചടിക്കാന്‍ സര്‍ക്കാര്‍ പ്രസിലെ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നു. പ്ലേറ്റുകള്‍ ജീവനക്കാരുടെ സഹായത്തോടെ കടത്തുന്നെന്നും സംശയം. വ്യാജ ലോട്ടറിക്ക് പിന്നില്‍ വന്‍ മാഫിയയെന്നും പൊലീസ്. കേസില്‍‌ ക്രൈം ബ്രാഞ്ച് സ്വമേധയാ കേസെടുത്തു. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.