ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പൊലീസ് നിയമ നടപടി സ്വീകരിക്കും. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്സ് മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ ഡോം മേധാവി ഐജി മനോജ് എബ്രഹാം അറിയിച്ചു

ഇടുക്കി: ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പൊലീസ് നിയമ നടപടിസ്വീകരിക്കും. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്സ് മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ ഡോം മേധാവി ഐജി മനോജ് എബ്രഹാം അറിയിച്ചു.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഇടുക്കി ജില്ലാ കളക്ടര്‍ നിർദേശം നൽകിയിരുന്നു. മുല്ലപ്പെരിയാർ ഡാം തകർന്നതായി വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് കർശന നിയമ നടപടികൾ സ്വീകരിക്കാനായിരുന്നു സൈബർ പോലീസിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയത്. 

ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വാർത്തകൾ സാമൂഹിക മധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനു മാത്രമേ ഇടയാക്കുകയുള്ളുവെന്നും നിലവിൽ സാധ്യമായ രീതിയിലുള്ള എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങളും സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.