ചില മാധ്യമങ്ങള്‍ ഉപജീവനം നടത്തുന്നത് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കി: രാഹുല്‍ ഗാന്ധി

First Published 28, Mar 2018, 2:03 PM IST
fake news Rahul gandhi tweet against media
Highlights
  • കോബ്രാ പോസ്റ്റ് വെളിപ്പെടുത്തല്‍
  • പ്രതികരണവുമായി രാഹുല്‍ ഗാന്ധി
  • വ്യക്തപരമായി തേജോവധം ചെയ്യാനാണ് ശ്രമം

ദില്ലി: തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചാണ് ചില മാധ്യമങ്ങള്‍ ഉപജീവനം നടത്തുന്നത് എന്ന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഹിന്ദുത്വ അജണ്ട നിറച്ച വാര്‍ത്തകള്‍ നല്‍കാന്‍ പ്രമുഖ ഇംഗ്ലീഷ് ഹിന്ദി മാധ്യമങ്ങള്‍ പണം വാങ്ങിയെന്ന് കോബ്രാ പോസ്റ്റ് എന്ന ന്യൂസ് പോര്‍ട്ടല്‍ വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത ഉദ്ധരിച്ച രാഹുല്‍ തനിക്ക് ആരോടും വിദ്വേഷമില്ലെന്നും വ്യക്തമാക്കി

പണം നല്‍കുന്നവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കാമെന്ന പതിനേഴ് മാധ്യമസ്ഥപന നടത്തിപ്പുകാരുടെ വെളിപ്പെടുത്തല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ കോബ്രാ പോസ്റ്റ് ന്യൂസ് പോര്‍ട്ടല്‍ പുറത്ത് വിട്ടിരുന്നു. രാഹുല്‍ ഗാന്ധി അഖിലേഷ് യാദവ് മായാവതി എന്നിവരെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന വാര്‍ത്തകള്‍ നല്കാമെന്നും പ്രമുഖ ഇംഗ്ലീഷ് ഹിന്ദി പത്രങ്ങളും ഓണ്ലൈന് ചാനലുകളും വാര്ത്താപോര്ട്ടലുകളും ഒളി ക്യാമറാ അന്വേഷണം നടത്തിയ റിപ്പോട്ടറോട് സമ്മതിച്ചു. 

ഒരു ഹിന്ദു സംഘടനയുടെ മേധാവി എന്ന നിലയ്ക്കായിരുന്നു റിപ്പോട്ടര്‍ പത്രമേധാവിമാരെ സമീപിച്ചത്. വഗ്ഗീയ വിദ്വേഷം പരത്തുന്ന വാത്തകള് നല്കാന് പോലും ഇവരില്‍ ചിലറ് തയ്യാറായെന്നാണ് കോബ്രാപോസ്റ്റ് റിപ്പോട്ട്. വസ്തുതകകള് വളച്ചൊടിച്ച് വ്യക്തിപരമായി തേജോവധം ചെയ്യുകയാണ് ഈ മാധ്യമങ്ങളുടെ ജോലിയെന്ന് വ്യക്തമായതായി കോണ്ഗ്രസ് അധ്യക്ഷന് രാഹു ഗാന്ധി ട്വിറ്ററില് കുറിച്ചു. 

ഇത്തരം ബിസിനസ് നടത്തുന്ന മാധ്യമങ്ങളോട് വിദ്വേഷമില്ലെന്നും തന്നെ കരിവാരിതേക്കുന്നത് വഴി ഉപജീവനമാണ് ലക്ഷ്യമെങ്കില് നടക്കട്ടെ എന്നും രാഹുല് ഗാന്ധി വ്യക്തമാക്കി. ആറു കോടി മുതല് അമ്പത് കോടി രൂപ വരെയാണ് ഹിന്ദുത്വ അജണ്ടയിലൂന്നിയ വാര്ത്തകള് നാല്‍കാന്‍ കോബ്രാ പോസ്റ്റ് അന്വേഷണ സംഘത്തോട് മാധ്യമസ്ഥാപന നടത്തിപ്പുകാര് ആവശ്യപ്പെട്ടത്.  

loader