പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. നഗരത്തിലേക്ക് കാറില്‍ കൊണ്ടു വരികയായിരുന്ന ഒരു കോടി പത്തു ലക്ഷം രുപയാണ് പിടിച്ചെടുത്തത്.

വളാഞ്ചേരി കൈപ്പുറം സ്വദേശി സൈനുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്. ഇയാള്‍ പണവുമായി കാറോടിച്ചു വരികയായിരുന്നു. കാറില്‍ പ്രത്യേക അറയുണ്ടാക്കിയായിരുന്നു പണം കൊണ്ടു വന്നത്. കഴിഞ്ഞ ആഴ്ച്ചയും ഒന്നര കോടിയിലധികം രൂപയുടെ കുഴല്‍പ്പണം പെരിന്തല്‍മണ്ണയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കാറിന്‍റ സീററിനടയില് ഉണ്ടാക്കിയ പ്രത്യേക അറയിലായിരുന്നു അന്നു പണം കണ്ടെത്തിയത്. എന്നാല്‍ ഇത്തവണ പണം ഒളിപ്പിച്ചത് കണ്ടു പിടിക്കാന്‍ പൊലീസ് ഏറെ പണിപ്പെട്ടു.

തമിഴ്‍നാട്ടില്‍ നിന്നുമാണ് പണം കൊണ്ടു വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടു തവണയും പണം കൊണ്ടു വന്നത് ഒരേ വ്യക്തിക്ക് വേണ്ടിയാണ് കാറില്‍ അറ നിര്‍മിച്ചു നല്‍കിയ ആളെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്‍ക്ക് റിമാന്റ് ചെയ്‍തു.