കോഴിക്കോട് കണക്കില്‍പെടാത്ത നോട്ടുകളുടെ വന്‍ ശേഖരം പിടികൂടി. രേഖകള്‍ ഇല്ലതെ കടത്തുകയായിരുന്ന തൊണ്ണൂറ്റി ഒന്‍പത് ലക്ഷം രൂപയാണ് പൊലീസ് പിടികൂടിയത്.
കാറില്‍ കടത്തുകയായിരുന്ന പണം സഭാ സ്കൂള്‍ പരിസരത്തുവെച്ചാണ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന രണ്ട് പേരേയും കസ്റ്റഡിയിലെടുത്തു. മലപ്പുറം
മോങ്ങം സ്വദേശി ഷംസുദ്ദീന്‍ മൊറയൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് പിടിയിലായത്.കാറിലെ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് അറുപത് ലക്ഷത്തോളം രൂപ സൂക്ഷിച്ചത്.ബാക്കി പണം ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്ന് കണ്ടെടുത്തു. കാറും കസബ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൊണ്ണൂറ്റി ഒന്‍പത് ലക്ഷം രൂപ പിടിയിലായവര്‍ എന്തിനാണ് കടത്തിയതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പണത്തിന്റെ ഉറവിടത്തെ കുറിച്ചും പിടിയിലായവരുടെ ബന്ധങ്ങളെപറ്റിയും പൊലീസ് അന്വേഷണം തുടങ്ങി.
