തിരുവനന്തപുരം: ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഏഴു പേരെ പേരൂര്‍ക്കട പൊലീസ് പിടികൂടി. പേരൂര്‍ക്കട ഹാര്‍വിപുരം കോളനിയിലെ സ്റ്റീഫന്‍ എന്ന ആളിന്റെ വീട്ടില്‍ നിന്നുമാണ് കള്ളനോട്ടുകള്‍ പിടികൂടിയത്. സ്റ്റീഫനെയും അറ് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ശിവകാശിയില്‍ നിന്നും അച്ചടിച്ച നോട്ടാണ് വിതരണത്തിനായി എത്തിച്ചത്.