തിരുവനന്തപുരം: രണ്ടായിരം രൂപയുടെ ഫോട്ടോകോപ്പി നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ച മൂന്നുപേരെ നെയ്യാറ്റിന്‍കരയില്‍ പിടികൂടി. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശികളായ മുഹമ്മദ് ഷറീഫ്, ഗണേശന്‍, മഹാലിംഗം എന്നിവരാണ് പിടിയിലായത്. 

നെയ്യാറ്റിന്‍കരയിലെ ഒരു കടയില്‍ നിന്ന് സാധനം വാങ്ങി, കടന്നുകളയാന്‍ ശ്രമിച്ച മൂവരേയും, തട്ടിപ്പ് മനസ്സിലാക്കിയ കടയുടമ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വ്യാജ നോട്ടുപയോഗിച്ച് മാറിയെടുത്ത ഇരുപതിനായിരം രൂപയുടെ ചില്ലറ നോട്ടുകള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.