കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിന്‍റെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അച്ചടിച്ച സംഭവത്തിൽ ബിജെപി ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കേന്ദ്രനേതൃത്വം അന്വേഷണം ആരംഭിച്ചതായി കോഴിക്കോട് ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു.

വടകരയിലെ പ്രസിലാണ് രസീത് അച്ചടിച്ചതെന്നാണ് വിവരം. 2016 സെപ്തംബർ 23,24,25 തീയതികളിലായിരുന്നു ബിജെപി ദേശീയ കൗൺസിൽ നടന്നത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 5,000 മുതൽ 50,000 രൂപവരെ പിരിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ ആകെ ഒരു കോടി രൂപയ്ക്ക് മുകളിൽ സമാഹരിച്ചെന്നുമാണ് വിവരങ്ങൾ.