ദില്ലി: അന്താരാഷ്ട്ര കള്ള നോട്ടുസംഘത്തിലെ മുഖ്യ വിതരണക്കാരന്‍ ദില്ലിയില്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാളിലെ മാര്‍ഡ സ്വദേശി കാഷിദി(54)യാണ് അറസ്റ്റിലായത്. 2000 രൂപയുടെ 330 നോട്ടുകള്‍ ഇടിലുള്‍പ്പെടെ, 6.6 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകളാണ് ഇയാളില്‍ നിന്നും പിടികൂടിയത്. അതിര്‍ത്തിവഴി രാജ്യത്തേക്ക് കോടികള്‍ വിലമതിക്കുന്ന കള്ളനോട്ടുകള്‍ എത്തുന്നതിനിടെയാണ് മുഖ്യവിതരണക്കാരന്‍ അറസ്റ്റിലായതെന്നാണ് ദില്ലി പൊലീസിന്റെ സ്പെഷ്യല്‍ സെല്ല് അറിയിച്ചു.
പാകിസ്ഥാനില്‍ നിന്നും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇയാള്‍ ദില്ലി, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലായി വ്യാജ കറന്‍സികള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസിനോട് വ്യക്തമാക്കി. നൂറു രൂപ നോട്ടുകള്‍ക്ക് അതിര്‍ത്തിയില്‍ മുപ്പതു രൂപ ആണെങ്കിലും നല്‍പ്പത്തിയഞ്ച് രൂപയ്ക്കും 2000 രൂപ നോട്ടുകള്‍ 900 രൂപയ്ക്കുമാണ് ഇയാള്‍ വില്‍ക്കുന്നത്. പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ യഥാര്‍ത്ഥ നോട്ടിലെ പോലെ തന്നെ സുരക്ഷാ അടയാളങ്ങള്‍ കൃത്യമാണെന്നു. എന്നാല്‍ ഒരു കൂട്ടം നോട്ടുകളില്‍ പിഴവുകള്‍ ഉണ്ടൊയിരുന്നെന്നു പൊലീസ് പറഞ്ഞു.. ഉദാഹരണത്തിന്, 250 എണ്ണം ഒരേ സീരിയല്‍ നമ്പറുകളാണുള്ളത്. ഇതില്‍ 80 എണ്ണം പൊതുവായ സീരിയല്‍ നമ്പറുകളാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പി എസ് കുശ്വാഹ വ്യക്തമാക്കി
