'മൈടെക്ബസ്' എന്ന സ്വന്തം വൈബ്സൈറ്റിലൂടെയാണ് ഗോമുന്ത് കുമാർ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വ്യാജ ഷെഡ്യൂൾ പ്രചരിപ്പിച്ചത്. വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ലഭിച്ച ഷെഡ്യൂളാണ് വെബ്സൈറ്റിൽ ഇട്ടതെന്ന് ഗോമുന്ത് കുമാർ പൊലീസിനോട് പറഞ്ഞു
ജാർഖണ്ഡ്: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വ്യാജ സമയക്രമം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 23 കാരനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി ഗോമുന്ത് കുമാറാണ് ഡൽഹി സൈബർ പൊലീസിന്‍റെ പിടിയിലായത്.
'മൈടെക്ബസ്' എന്ന സ്വന്തം വൈബ്സൈറ്റിലൂടെയാണ് ഗോമുന്ത് കുമാർ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വ്യാജ ഷെഡ്യൂൾ പ്രചരിപ്പിച്ചത്. വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ലഭിച്ച ഷെഡ്യൂളാണ് വെബ്സൈറ്റിൽ ഇട്ടതെന്ന് ഗോമുന്ത് കുമാർ പൊലീസിനോട് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
