യൂണിവേഴ്‍സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യു.ജി.സി) വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു
ദില്ലി: യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യു.ജി.സി) വ്യാജ സര്വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളമടക്കമുളള സ്ഥലങ്ങളില് പ്രവര്ത്തിക്കുന്ന 24 സഥാപനങ്ങളാണ് പട്ടികയിലുളളത്. വിദ്യാര്ത്ഥികളും പൊതുസമൂഹവും ഇത്തരം സഥാപനങ്ങളോട് ജാഗ്രത പുലര്ത്തണമെന്നും യു.ജി.സി. അറിയിച്ചു.
രാജ്യത്തെ യു.ജി.സി. നിയമങ്ങള് പ്രകാരം ഈ 24 സഥാപനങ്ങള്ക്കും ബിരുദം നല്കാന് അനുവാദമുണ്ടാവില്ല. ഡല്ഹിയിലും പരിസര പ്രദേശങ്ങളില് നിന്നും ഏട്ട് സ്ഥാപനങ്ങള് വ്യാജമാണെന്ന് യു.ജി.സി. കണ്ടെത്തി. കേരളത്തില് നിന്നുളള ഒരു സ്ഥാപനം വ്യാജമാണെന്നും പട്ടികയില് പറയുന്നു. വിശദമായ പട്ടിക യു.ജി.സിയുടെ വെബ്സൈറ്റില് ലഭ്യമാണ്. www.ugc.ac.in എന്ന വിലാസത്തിലെ യൂണിവേഴ്സിറ്റീസ് ലങ്കില് പട്ടിക ലഭിക്കും.
