വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ്

ഭോപാല്‍: മധ്യപ്രദേശിലെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് കോണ്‍‌ഗ്രസ്. 60 ലക്ഷം വ്യാജ വോട്ടര്‍മാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, വോട്ടിങ് യന്ത്രത്തിലെ തകരാറിനെത്തുടർന്ന് വിവാദത്തിലായ ഉത്തർപ്രദേശിലെ കയ്റാന മണ്ഡലത്തിലെ 73 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിച്ചു. യന്ത്രത്തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾ റീപോളിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൂടു കൂടിയ കാലവസ്ഥയാണ് യന്ത്രതകരാറിന് കാരണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിയിപ്പ്. കയ്റാനയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ടിയയിൽ 49 പോളിങ് ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പു നടക്കും.